ഗ്രില്ല് കുത്തിത്തുറ്ന് വീട്ടില്‍ നിന്ന് ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍ മോഷ്ടിച്ച തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് സ്വദേശി പാണ്ടി(46)യാണ് കോഴിക്കോട് കുന്നമംഗലം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കുന്നമംഗലത്തെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ഇളംപിലാശ്ശേരി എന്ന വീട്ടില്‍ കയറിയാണ് ഇയാള്‍ മോഷണം നടത്തിയത്.
ഗ്രില്‍ തകര്‍ത്ത് അകത്തുകയറിയ പാണ്ടി 12,000ത്തോളം രൂപ വിലവരുന്ന രണ്ട് ബാറ്ററികള്‍ മോഷ്ടിച്ചു. വീട്ടുകാരുടെ പരാതിയിന്‍മേല്‍ കേസെടുത്ത് അന്വേഷണം നടത്തിവരവേ ചേരിഞ്ചാല്‍ റോഡില്‍ വച്ചാണ് പാണ്ടിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐമാരായ നിധിന്‍, ബൈജു എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

