Site iconSite icon Janayugom Online

കല്യണപ്പന്തലിലേക്കെത്താന്‍ വരനുംകുടംബവും നടന്ന് തീര്‍ത്തത് 28 കിലോമീറ്റര്‍

weddingwedding

ഭുവനേശ്വര്‍: ഡ്രൈവർമാരുടെ സമരത്തെ തുടർന്ന് വാഹനംകിട്ടാതായതോടെ വരനും കുടുംബാംഗങ്ങൾക്കും വിവാഹത്തിനായി ഒഡീഷയിലെ രായഗഡ ജില്ലയിലെ വധുവിന്റെ ഗ്രാമത്തിലെത്താൻ 28 കിലോമീറ്റർ നടക്കേണ്ടി വന്നു.

കല്യാൺസിങ്പൂർ ബ്ലോക്കിന് കീഴിലുള്ള സുനഖണ്ഡി പഞ്ചായത്തിൽ നിന്ന് വ്യാഴാഴ്ച രാത്രി മുഴുവൻ നടന്നാണ് ഇവർ വെള്ളിയാഴ്ച വധുവിന്റെ ഗ്രാമമായ ദിബാലപാടുവിലെത്തിയത്. വരനും ഏതാനും സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും രാത്രിയിൽ നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ വരനും കുടുംബാംഗങ്ങളും വധുവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു.

ഇൻഷുറൻസ്, പെൻഷൻ, ക്ഷേമനിധി ബോർഡ് രൂപീകരണം തുടങ്ങിയ സാമൂഹ്യക്ഷേമ നടപടികൾ ആവശ്യപ്പെട്ടാണ് ഡ്രൈവർ ഏകതാ മഹാസംഘ് ബുധനാഴ്ച മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ ഉറപ്പ് നല്‍കിയതിനെത്തുടർന്ന് ഒഡീഷയിലെ വാണിജ്യ വാഹന ഡ്രൈവർമാർ പണിമുടക്ക് നിർത്തിവച്ചു.

രണ്ട് ലക്ഷത്തിലധികം ഡ്രൈവർമാരുടെ പണിമുടക്ക് വിവിധ സ്ഥലങ്ങളിൽ ഓഫീസ് യാത്രക്കാരും വിനോദസഞ്ചാരികളും ഉൾപ്പെടെയുള്ളവരുടെ സാധാരണ ജീവിതത്തെ ബാധിച്ചു. ഇത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായി.

Eng­lish Sum­ma­ry: The groom and his fam­i­ly had to walk 28 km to reach Kalyan panthal

You may also like this video

Exit mobile version