Site icon Janayugom Online

പന്തയത്തില്‍ വിജയിക്കാന്‍ അതിഥികള്‍ക്ക് മുന്നില്‍ വരന്‍ വധുവിനെ ചുംബിച്ചു; പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറി

പന്തയത്തിന്റെ വിവാഹവേദിയില്‍ ഭാഗമായി വരന്‍ വധുവിനെ ചുംബിച്ചു. പിന്നാലെ വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. യുപിയിലെ സംഭാലില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ചടങ്ങിനിടെ ഇരുവരും പരസ്പരം മാല ചാര്‍ത്തിയതിന് തൊട്ടു പിന്നാലെ വരന്‍ അതിഥികള്‍ക്ക് മുന്നില്‍ വച്ച് ചുംബിച്ചത്. ഏകദേശം 300 അതിഥികള്‍ക്ക് മുന്നില്‍ വച്ചാണ് വരന്റെ സ്നേഹപ്രകടനം. ബിരുദധാരിയാണ് 23 വയസുള്ള പെൺകുട്ടി സംഭവത്തിന് പിന്നാലെ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തത്.

സുഹൃത്തുക്കളുമായുള്ള പന്തയത്തിന്റെ ഭാഗമായാണ് വരൻ തന്നെ ചുംബിച്ചതെന്നും വരന്റെ സ്വഭാവത്തക്കുറിച്ച് സംശയമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
വേദിയിൽ ഒരുപാട് ആളുകളുടെ മുന്നിൽ വെച്ച് എന്റെ ശരീരത്തിൽ അയാൾ മോശമായി സ്പർശിച്ചതെന്നും. എന്നാല്‍ ഇത് അവഗണിക്കുകയായിരുന്നു. പിന്നീടാണ് ആൾക്കൂട്ടത്തിനു മുന്നിൽ വെച്ച് ചുംബിച്ചക്കുകയായിരുന്നു. 

ഇത്രയും ആളുകളുടെ മുന്നിൽ എന്റെ അഭിമാനം പോലും പരിഗണിക്കാതെ മോശമായി പെരുമാറിയ ആളോടൊപ്പം തന്റെ ഭാവിയിലെ ജീവിതെ എന്തായിരിക്കും? അതാണ് അയാൾക്കൊപ്പം ജീവിക്കാനാകില്ലെന്ന് തീരുമാനമെടുത്തത് പെൺകുട്ടി പറഞ്ഞു. മാതാപിതാക്കളും പെൺകുട്ടിക്ക് പിന്തുണ നൽകി ഒപ്പമുണ്ട്. ആചാരപരമായാണ് വിവഹം നടന്നത്. അതേസമയം പൊലീസ് ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും പെൺകുട്ടി തയാറായില്ല. ഇതോടെ വിവാഹം വേണ്ടെന്നു വെക്കുകയായിരുന്നു. 

Eng­lish Summary:The groom kissed the bride in front of the guests to win the bet
You may also like this video

Exit mobile version