അപകീര്‍ത്തികേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ അപ്പീല്‍ നാളെ (ശനി) ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് ഹേമന്ദ് പ്രച്ഛക്ആണ് ഹര്‍ജി പരിഗണിക്കുക. നേരത്തെ ജസ്റ്റീസ് ഗീതാ ഗോപി ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു.കാരണം വ്യക്തമാക്കാതെയാണ് ജസ്റ്റിസ് പിന്‍മാറിയത്.
തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷ നേരത്തെ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ മാത്രമെ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടൂ
അല്ലാത്തപക്ഷം വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങും. കള്ളന്‍മാര്‍ക്കെല്ലാം മോഡിയെന്ന പേരുണ്ടായതെങ്ങനെയെന്ന പരമാര്‍ശത്തിലാണ് രാഹുലിന് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചത്.
English Summary:
The Gujarat High Court will consider Rahul Gandhi’s appeal tomorrow
You may also like this video: