Site iconSite icon Janayugom Online

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്‍റ് നല്‍കിയ ഹര്‍ജി ഗുവഹാട്ടി ഹൈക്കോടതി തള്ളി

പീഡന പരാതിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്‍റ് ബി വി ശ്രീനിവാസ് നല്‍കിയ ഹര്‍ജി ഗുവഹാട്ടി ഹൈക്കോടതി തള്ളി. ജസ്ററീസ് അജിത് ബോര്‍താക്കൂര്‍ ആണ് ശ്രീനിവാസിന്‍റെ ഹര്‍ജി തള്ളിയത്. ആസം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് ഡോ. അങ്കിതാദാസ് ആണ് ശ്രീനിവാസിനെതിരെ പീഡന പരാതി നല്‍കിയത്.

പരാതി അവ്യക്തവും രാഷട്രീയ പ്രേരിതം എന്നായിരുന്നു ശ്രീനിവാസന്‍റെ ആരോപണം.എന്നാല്‍ രാഷ്ട്രീയ പ്രേരിതം ആണെന്ന് തെളിയിക്കുന്ന ഒന്നും കേസ് ഡയറിയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്. കഴിഞ്ഞ ആറു മാസമായി ശ്രീനിവാസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് അങ്കിതയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് അസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

Eng­lish Summary:
The Guwa­hati High Court dis­missed the peti­tion filed by the Youth Con­gress All India President

You may also like this video:

Exit mobile version