Site iconSite icon Janayugom Online

സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ ആരോഗ്യനില തൃപ്തികരം

സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആശുപത്രി വിട്ടു. റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടന്ന പരിശോധനകൾക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയതെന്ന് റോയൽ കോർട്ട് അറിയിച്ചു. രാജാവിന്റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്നും പരിശോധനാ ഫലങ്ങൾ അനുകൂലമാണെന്നും അധികൃതർ വ്യക്തമാക്കി. ഭരണാധികാരിക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Exit mobile version