പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി നിലവിൽ വെന്റിലേറ്ററിലാണ്. അടുത്ത ദിവസം ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. ബന്ധുക്കളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിലവില്‍ നിപ ബാധിതയുമായി സമ്പർക്കം പുലർത്തിയ 91 പേരെയാണ് ആരോഗ്യവകുപ്പ് കണ്ടെത്തി നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകളിലും കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളിലും കർശന സുരക്ഷ തുടരുകയാണ്.
പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം; കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും

