ഡോ ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലില്‍ ഉടന്‍ അന്വേഷണം. ആരോഗ്യവകുപ്പ് ഉടന്‍ അന്വേഷണം പ്രഖ്യാപിക്കും. അന്വേഷണത്തിന് പ്രത്യേക സമിതിയെ നിശ്ചയിച്ചേക്കും. ഡോ ഹാരിസിന്റെ വെളിപ്പെടുത്തലുകള്‍ പരിശോധിക്കും.
അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഡോ ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലവും പരിശോധിക്കും. ഡോ ഹാരിസ് അച്ചടക്ക ലംഘനം നടത്തി എന്നാണ് പ്രാഥമിക നിഗമനം.അതേസമയം, ഡോ ഹാരിസ് ചിറയ്ക്കലിനെ പിന്തുണച്ച് കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) രംഗത്തെത്തി.

