ദക്ഷിണ കാലിഫോര്‍ണിയയിലെ ഹണ്ടിംഗടണ്‍ ബീച്ചില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഹെലികോപ്റ്ററിനുള്ളില്‍ ഉണ്ടായിരുന്ന രണ്ടുപേരെ സുരക്ഷിതമായി പുറത്തെടുത്തു. ബീച്ചിലെ പസഫിക് കോസ്റ്റ് ഹൈവേയിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. വിമാനം നിയന്ത്രണം നഷ്ടമായി ബീച്ച് പാര്‍ക്കിംഗ് ഏരിയയിലെ പനമരങ്ങള്‍ക്കിടയില്‍ ഇടിച്ചിറങ്ങുകയായിരുന്നു.
🔥🚨BREAKING: A helicopter just spiraled out of control and crashed near beach goers in Huntington Beach California near Los Angeles. pic.twitter.com/eSkj5SoGUY
— Dom Lucre | Breaker of Narratives (@dom_lucre) October 11, 2025

