രക്ഷാ പ്രവര്‍ത്തനത്തിന് വാടക ചോദിച്ച സംഭവത്തില്‍ കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 2017 ലെ എയര്‍ ലിഫിറ്റിംഗ് ചാര്‍ജ് ഇപ്പോള്‍ ചോദിച്ചത് എന്തിനെന്ന് ചോദിച്ച ഹൈക്കോടതി കേന്ദ്ര നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും പറഞ്ഞു.
അതേസമയം വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാകുമോ എന്ന് കോടതി ചോദിച്ചു.181 കോടി മാത്രമാണ് എസ്ഡിആര്‍എഫില്‍ ബാക്കി ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര മാനദണ്ഡപ്രകാരം ഇത് വയനാടിന് മാത്രമായി വിനിയോഗിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. കേന്ദ്രത്തിന് കണക്ക് സമര്‍പ്പിച്ചതായി സംസ്ഥാനം അറിയിച്ചു.