Site iconSite icon Janayugom Online

ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. മാര്‍ച്ച് 17 ലേക്കാണ് മാറ്റിയത്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ നിര്‍ണ്ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. മുംബൈയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ സുപ്രധാന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

eng­lish sum­ma­ry; The High Court has post­poned con­sid­er­a­tion of Dileep­’s petition

you may also like this video;

Exit mobile version