Site icon Janayugom Online

സ്ത്രീക്കുനേരെയുണ്ടാകുന്ന ഏറ്റവും ഹീനമായ കൃത്യം ബലാത്സംഗമെന്ന് ഹൈക്കോടതി

സമൂഹത്തിൽ ഒരു സ്ത്രീക്കുനേരെയുണ്ടാകുന്ന ഏറ്റവും ഹീനമായ കൃത്യം ബലാത്സംഗമാണെന്നും ബലാത്സംഗത്തിലെ ഇരകൾ മരണതുല്യമായ മാനസികാഘാതമാണ് അനുഭവിക്കുന്നതെന്നും ഹൈക്കോടതി. അപമാനവും കുടുംബത്തിന്റെ അന്തസും കണക്കിലെടുത്താണ് ഇരകൾ പീഡനവിവരം മറച്ചുവയ്ക്കുന്നതെന്നും കോടതി പറഞ്ഞു. മുരിങ്ങൂരിൽ മുൻ വൈദികൻ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി പരാമർശം. ഈ കേസിൽ പരാതി നൽകാൻ ഇര ധൈര്യം കാണിച്ചു.

വിവാഹശേഷവും പ്രതിയും കൂട്ടാളികളും ഇരയെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. പരാതിയും കേസും വൈകിയത് ഗൗരവമുള്ള കാര്യമല്ല. പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്‌. പക്ഷേ, ശരിയായ രീതിയിലാണോ എന്നതിൽ കോടതി സംശയം പ്രകടിപ്പിച്ചു. സംഭവമുണ്ടായ ഉടൻ ഇര ഒരു വനിതാഡോക്ടറുമായി സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ഡോക്ടറുടെ മൊഴിയെടുത്തതായി രേഖകളിൽ കാണുന്നില്ലെന്നും കോടതി പറഞ്ഞു. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതിനാൽ, ഈ ആവശ്യം ഉന്നയിച്ചുള്ള ഇരയുടെ ഹർജി തീർപ്പാക്കി.

Eng­lish sum­ma­ry; The High Court has said that rape is the worst crime against a woman

You may also like this video;

Exit mobile version