ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗം സംബന്ധിച്ച വിവാദത്തില്‍ കരാറുകാരുടെ വിശദീകരണം തേടി ഹെെക്കോടതി. ഇതിനായി ഒരാഴ്ചകൂടി സമയം കോടതി അനുവദിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ശര്‍ക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ആണ് നടപടി.
അന്യ മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ച് ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനറാണ് ഹെെക്കോടതിയെ സമീപിച്ചത്. ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മ്മിച്ച പ്രസാദ വിതരണം അടിയന്തരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യ യോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്ത് നശിപ്പിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
കരാറുകാരായ മഹാരാഷ്ട്ര വര്‍ധാന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ് കമ്പനിക്കും ശബരിമലയില്‍ ബാക്കിവന്ന ശര്‍ക്കര ലേലത്തിലെടുത്ത തൃശൂരിലെ സതേണ്‍ അഗ്രോ ടെക്കിനുമാണ് വിശദീകരണം നല്‍കാന്‍ സമയം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി ഒരാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
english summary; The High Court sought an explanation from the contractors in the controversy over the use of jaggery
you may also like this video;