മൂന്ന് സർവകലാശാലകളിലെ വിസി നിയമനത്തിന് സർക്കാരിനെ അവഗണിച്ച് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള, എംജി, മലയാളം സർവകലാശാലകളിലേക്കുള്ള നടപടികളാണ് ഹൈക്കോടതി വിലക്കിയത്. കേരള സാങ്കേതിക സർവകലാശാല സെർച്ച് കമ്മിറ്റിയുടെ നിയമനം ഹൈക്കോടതി വിലക്കിയിരുന്നു. ഇതോടെ നാല് സർവകലാശാലകളിലെ കമ്മിറ്റികൾക്ക് വിലക്കായി.
ആറ് സർവകലാശാലകളിലെ വിസി നിയമനത്തിനായാണ് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇതിനെതിരായ സർക്കാരിന്റെ ഹർജിയിലാണ് സ്റ്റേ. സർവകലാശാല പ്രതിനിധികൾ ഇല്ലാതെ യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെയാണ് ഹർജി നൽകിയത്.
എംജിയിൽ മിസോറാം സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ ആർ എസ് സാംബശിവ റാവു, കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ഡോ. സി ആനന്ദകൃഷ്ണൻ, കേരള: കർണാടക കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ബട്ടു സത്യനാരായണ, ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, മലയാളം സർവകലാശാല: കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ്, എന്നിവരായിരുന്നു സെർച്ച് കമ്മിറ്റി അംഗങ്ങൾ.
English Summary: The High Court stayed the search committee constituted by the governor
You may also like this video