Site icon Janayugom Online

അയ്യൻകാളിയുടെ ചരിത്രം വഴി കാട്ടും: കാനം രാജേന്ദ്രൻ

നവോത്ഥാന മൂല്യങ്ങൾ തച്ചുടക്കാൻ ശ്രമം നടക്കുന്ന പശ്ചാത്തലത്തിൽ അയ്യൻകാളി ഉള്‍പ്പടെയുള്ള സാമൂഹ്യ പരിഷ്‌കർത്താക്കളുടെ ആശയങ്ങളിലൂടെ മറുപടി പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരള ദളിത് ഫെഡറേഷന്റെ നേതൃത്വത്തിൽ അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ച 158-ാം അയ്യൻകാളി ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു കാനം. ജാതീയതയും വർഗീയതയും ഇല്ലാതാക്കിയാൽ മാത്രമേ നിലവിൽ നേരിടുന്ന സാമൂഹ്യപ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരം കണ്ടെത്താൻ സാധിക്കൂ. അതിനായി കൃത്യമായ രാഷ്ട്രീയ ബോധ്യം ഉൾച്ചേർന്ന സംഘടിതമായ മുന്നേറ്റമുണ്ടാവണം.

അത്തരമൊരു മുന്നേറ്റത്തിൽ അയ്യൻകാളിയുടെ ചരിത്രം നമുക്ക് വഴി കാട്ടും. അയ്യൻകാളിയുടെ ദീർഘവീക്ഷണങ്ങളടക്കം ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിവരികയാണ്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ മേഖലകളിലും ഇവ പ്രതിഫലിക്കുന്നുണ്ട്. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടി കൂടുതൽ പദ്ധതികൾ കഴിഞ്ഞ എൽഡിഎഫ് സർക്കാരും നിലവിലെ സർക്കാരും നടപ്പിലാക്കുന്നു. പട്ടികജാതി വർഗ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമാണ് ഇടതുപക്ഷവും സർക്കാരും ലക്ഷ്യമിടുന്നതെന്നും കാനം പറഞ്ഞു.

Eng­lish sum­ma­ry; The his­to­ry of Ayyankali will show the way: Kanam Rajendran

You may also like this video;

Exit mobile version