Site iconSite icon Janayugom Online

വേഴാമ്പല്‍ പെന്‍സില്‍ വിഴുങ്ങി; രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍

പെന്‍സില്‍ വിഴുങ്ങിയ വേഴാമ്പലിന് രക്ഷകരായി വനംവകുപ്പ് എത്തി. വ്യാഴം ഉച്ചയോടെ കല്‍പ്പറ്റയിലാണ് സംഭവം. കല്‍പ്പറ്റ പൊഴുതന അച്ചൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അവശനിലയില്‍ കോഴി വേഴാമ്പലിന്റെ കുഞ്ഞിനെ കണ്ടെത്തിയതായി സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്.

തുടര്‍ന്ന് കല്‍പ്പറ്റയില്‍ നിന്ന് വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തി വേഴാമ്പലിനെ വനംവകുപ്പ് ഓഫീസില്‍ എത്തിക്കുകയായിരുന്നു. വായ തുറന്ന് പരിശോധിച്ചപ്പോഴാണ് തൊണ്ടയുടെ ഭാഗത്ത് പെന്‍സില്‍ കണ്ടത്. തുടര്‍ന്ന് ജീവനക്കാര്‍ ഇത് പുറത്തെടുത്തു. വേഴാമ്പലിന് മറ്റു പരിക്കുകളൊന്നുമില്ല. വേഴാമ്പലുകള്‍ പലപ്പോഴും അപ്രതീക്ഷിത വസ്തുക്കള്‍ ആഹാരമാക്കാറുണ്ട്. പ്രത്യേകിച്ച് എളുപ്പത്തില്‍ വിഴുങ്ങാന്‍ കഴിയുന്ന ചെറിയ വസ്തുക്കള്‍ അവയുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അകത്താക്കാന്‍ സാധ്യതയുണ്ടെന്നാണ് വനംവകുപ്പ് വിശദീകരണം നല്‍കി.

Exit mobile version