വീടിന്റെ ഒന്നാം നിലയില്‍ തീപിടിച്ചത് കണ്ട് രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗര്‍ സിറ്റിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ പതിമൂന്ന് വയസുകാരിയായ എയ്ഞ്ചല്‍ ജെയിനാണ് മരിച്ചത്. സാഗര്‍ സിറ്റിയിലെ രാംപുര പ്രദേശത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് വിരുന്നിനായി എത്തിയതായിരുന്നു ഇവര്‍. കെട്ടിടത്തില്‍ നിന്നും നിസാര പരിക്കുകളോടെ രക്ഷപ്പെട്ട കുട്ടിയുടെ അമ്മയെയും സഹോദരനെയും ഫയര്‍ഫോഴ്‌സ് സംഘം സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം എയ്ഞ്ചലും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇതുകണ്ട് പരിഭ്രാന്തിയിലായ എയ്ഞ്ചല്‍ ബാല്‍ക്കണിയിലൂടെ താഴേക്ക് ചാടുകയായിരുന്നു. താഴെ രക്തത്തില്‍ കുളിച്ചുകിടന്ന എയ്ഞ്ചലിനെ പ്രദേശവാസികളാണ് അടുത്തുള്ള ആശുപത്രിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നുവെന്ന് സാഗര്‍ എസ് പി യാഷ് ബിജോലിയ പറഞ്ഞു.
English Summary;The house caught fire; A 13-year-old girl who jumped from the second floor after being scared met a tragic end
You may also like this video