വെള്ളക്കെട്ടിൽ നിന്ന വീട് നിലംപൊത്തി. വീയപുരം 6-ാം വാർഡിൽ വെള്ളംകുളങ്ങരയിൽ കുറവുംപറമ്പ് വീട്ടിൽ സുഭദ്രയുടെ വീടാണ് കഴിഞ്ഞ ദിവസം രാത്രി 7.30 ഓടുകൂടി വീണത്. കാലപഴക്കത്താൽ വീടിന്റെ ഭിത്തിപൊട്ടിയിരുന്നതിനാൽ സുഭദ്രയും കുടുംബവും സമീപത്തെ വീട്ടിലിയിരുന്നു രാത്രി കഴിച്ചുകൂട്ടിയിരുന്നത്. സുഭദ്ര കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. 23വയസുള്ള മകൻ നന്ദു അപകടത്തെ തുടർന്ന് ജോലിക്കുപോകാൻ പറ്റാത്ത അവസ്ഥയിലാണ്. ഭാര്യയും ഒരുവയസുള്ള മകനുമുണ്ട്. വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
വെള്ളക്കെട്ടിൽ നിന്ന വീട് നിലംപൊത്തി

