Site icon Janayugom Online

ആക്രമണത്തിനെത്തിയ പുള്ളിപ്പുലിയെ ധീരമായി നേരിട്ട് വീട്ടമ്മ

ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കൈയിലിരുന്ന വോക്കിങ് സ്റ്റിക്കുകൊണ്ട് നേരിട്ട് മധ്യവയസ്കയായ വീട്ടമ്മ. മഹാരാഷ്ട്രയിലെ ആരെ വനമേഖലയ്ക്ക് സമീപമാണ് സംഭവം. ഗുഡ്ഗാവിലെ ആരെ മില്‍ക്ക് കോളനിയിലെ സ്വദേശിനിയായ നിര്‍മ്മലാദേവി (52) ആണ് പുലിയെ വാക്കിങ് സ്റ്റിക്കുകൊണ്ട് അടിച്ചോടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 7.45 ഓടെയാണ് വീട്ടില്‍ പുലി ആക്രമിക്കാനെത്തിയത്. വീടിന്റെ ഉമ്മറത്തിരിക്കുകയായിരുന്നു നിര്‍മ്മലാദേവി.

പെട്ടെന്ന് പുലി എത്തി ഇവരെ ആക്രമിക്കുകയായിരുന്നു.എന്നാല്‍ കൈയിലിരുന്ന വാക്കിങ് സ്റ്റിക്കുകൊണ്ട് നിര്‍മ്മലാദേവി ധീരമായി പുലിയെ നേരിട്ടു.ഭയന്ന് പുലി തിരിച്ചോടുകയും ചെയ്തു. ആക്രമണത്തില്‍ നിര്‍മ്മലാദേവിയുടെ മുഖത്തും കൈകാലുകളിലും പരിക്കേറ്റിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ പുലി ആക്രമണമാണിത്. നാല് ദിവസം മുമ്പ് നാലുവയസുകാരനെയും പുലി ആക്രമിച്ചിരുന്നു.

 

Eng­lish Sum­ma­ry: The house­wife brave­ly con­front­ed the leop­ard that came to attack and con­grat­u­la­tions flowed

 

You may like this video also

Exit mobile version