Site icon Janayugom Online

ഓവുചാലില്‍ വീണ് പരിക്കേറ്റ ഭര്‍ത്താവിനെ കണ്ട് വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട് ഓവുചാലില്‍ വീണ് പരിക്കേറ്റ ഭര്‍ത്താവിനെ കണ്ട് വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് ദീപം ഭവനത്തില്‍ മീരാ കാംദേവ് ആണ് മരിച്ചത്. ചെളിയില്‍ മുങ്ങി വീട്ടിലെത്തിച്ച ഭര്‍ത്താവിനെ കണ്ടാണ് കുഴഞ്ഞ് വീണത്.

കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ റേഷന്‍കടയില്‍ പോയി മടങ്ങിവരുന്ന വഴിയാണ് ഭര്‍ത്താവ് എച്ച് എന്‍ കാംദേവ് ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലേക്ക് വഴുതി വീണത്. റോഡരികിലെ ഓവുചാലിന്റെ തുടക്കത്തില്‍ മാത്രമാണ് സ്ലാബ് ഉള്ളത്. ഒരാള്‍ താഴ്ചയുള്ള ചാലില്‍ വീണ ഇദ്ദേഹത്തെ ഓടിയെത്തിയവര്‍ പുറത്തേക്കെടുത്തു.

കൈമുട്ടിന് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നതിനാല്‍ കാറില്‍ വീട്ടിലേക്കു കൊണ്ടുപോയി. ചെളിപുരണ്ട് അവശനായ ഭര്‍ത്താവിനെ കണ്ടതും ഭാര്യ കുഴഞ്ഞുവീഴുകയായിരുന്നു. അതേ കാറില്‍ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ മരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചയോടെ പുതിയകോട്ട പൊതുശ്മശാനത്തില്‍.

Eng­lish Summary:
The house­wife col­lapsed and died after see­ing her injured hus­band who had fall­en down the drain

You may also like this video:

Exit mobile version