പുരികങ്ങള്‍ ഭംഗിയാക്കിയതിന്റെ പേരില്‍ കാണ്‍പൂരില്‍ ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവാണ് കാണ്‍പൂരിലിരുന്ന ഭാര്യയെ ഫോണ്‍ വഴി മുത്തലാഖ് ചൊല്ലി, വിവാഹ ബന്ധം ‘വേര്‍പെടുത്തി‘യത്. സംഭവത്തിനുപിന്നാലെ യുവതി ഭര്‍ത്താവിനെതിരെ കാണ്‍പൂര്‍ പൊലീസില്‍ പരാതി നല്‍കി.
2022 ജനുവരിയിലാണ് ഗുൽസൈബ എന്ന യുവതി സലിം എന്നയാളെ വിവാഹം കഴിച്ചത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണ് സലിം.
2023 ഓഗസ്റ്റ് 30 ന് ഭർത്താവ് സൗദി അറേബ്യയിലേക്ക് പോയതിന് ശേഷം ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഉപദ്രവിക്കാൻ തുടങ്ങിയതായും ഗുൽസൈബ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ഗുൽസൈബയുടെ പരാതിയിൽ ഭർത്താവിനും ഭര്‍തൃമാതാവിനും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
English Summary: The husband in Saudi Arabia make talaq his wife over the phone
You may also like this video