Site iconSite icon Janayugom Online

ഭർത്താവിന്റെ വരുമാനശേഷി നഷ്ടപ്പെടാൻ ഭാര്യയയോ വീട്ടുകാരോ കാരണമായാൽ ജീവനാംശം നൽകേണ്ടതില്ല; അലഹബാദ് ഹൈക്കോടതി

ഭർത്താവിന്റെ വരുമാനശേഷി നഷ്ടപ്പെടാൻ ഭാര്യയുടെയോ അവളുടെ വീട്ടുകാരുടെയോ പ്രവൃത്തികൾ കാരണമായാൽ, ഭാര്യയ്ക്ക് ഭർത്താവിൽ നിന്ന് ജീവനാംശം ചോദിക്കാൻ അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഹോമിയോപ്പതി ഡോക്ടറായ വേദ് പ്രകാശ് സിംഗിന്റെ ജീവനാംശക്കേസിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. കുശിനഗർ ഫാമിലി കോടതിയുടെ വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ലക്ഷ്മി കാന്ത് ശുക്ലയുടെ സുപ്രധാന നിരീക്ഷണം.

ഡോക്ടറുടെ ക്ലിനിക്കിൽ വെച്ച് ഭാര്യയുടെ സഹോദരനും പിതാവും ചേർന്ന് ഇദ്ദേഹത്തെ വെടിവെച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഡോക്ടറുടെ നട്ടെല്ലിൽ വെടിയുണ്ട തറയ്ക്കുകയും അത് നീക്കം ചെയ്യുന്നത് തളർവാതകത്തിന് കാരണമാകുകയായിരുന്നു. ശസ്ത്രക്രിയ അസാധ്യമായതോടെ ജോലി ചെയ്യാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലായ ഭർത്താവിനോട് ജീവനാംശം നൽകാൻ ഉത്തരവിടുന്നത് കടുത്ത അനീതിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Exit mobile version