Site iconSite icon Janayugom Online

മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിപരിക്കേല്‍പ്പിച്ച് ഭർത്താവ് ജീവനൊടുക്കി

മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയും ഭാര്യ മാതാവിനെയും വെട്ടിപരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി.
ചേരുതോട്ടിൽ ബീന (65) മകൾ സൗമ്യ ( 37) എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമത്തിനു ശേഷം സൗമ്യയുടെ ഭർത്താവ് പ്രദീപ് (48 ) സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയും പിന്നീട് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. സീയോൻകുന്നിലെ റബർ തോട്ടത്തിലാണ് തൂങ്ങിയ മരിച്ച നിലയിൽ ഇയാളുടെ മൃതദേഹം കണ്ടത്. കരിനിലം സ്വദേശിയാണ് പ്രദീപ്. ആന്ധ്രയിൽ സ്ഥിര താമസക്കായിരുന്ന പ്രദീപും സൗമ്യയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാസങ്ങളായി അകന്നു കഴിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും മാതാവിനെയും മെഡിക്കൽ കോളേജിൽ പ്രവേശിച്ചു.

Exit mobile version