Site iconSite icon Janayugom Online

ഭര്‍ത്താവ് വീട് പൂട്ടിപ്പോയി; ഭാര്യയും ഇരട്ടക്കുട്ടികളും അഭയം തേടി പൊലീസ് സ്റ്റേഷനില്‍

ഇരട്ട കുട്ടികളുംമാതാവും പുറത്തു പോയ സമയം വീട് പൂട്ടി ഗൃഹനാഥന്‍ പോയതായി പരാതി. മണിക്കൂറുകളായി ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചു വയസ്സുള്ള ഇരട്ട കുട്ടികളും മാതാവും രാത്രിയോടെ വിഴിഞ്ഞം പൊലീസില്‍ അഭയം തേടി.

കുട്ടികളില്‍ ഒരാള്‍ വൃക്കരോഗ ബാധിതനാണ്.നേരത്തെ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന കേസ് നല്‍കിയതു സംബന്ധിച്ച് കോടതിയില്‍ നിന്നും പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ വാങ്ങിയതായി യുവതി പറഞ്ഞു. ഈ ഓര്‍ഡര്‍ കാലാവധി നീട്ടി കിട്ടാനായി കോടതിയില്‍ പോയപ്പോഴാണ് വീടു പൂട്ടി ഭര്‍ത്താവ് കടന്നത്. സംഭവത്തില്‍ കേസ് എടുക്കുമെന്നു വിഴിഞ്ഞം പൊലീസ് അറിയിച്ചു.

Exit mobile version