Site iconSite icon Janayugom Online

മകളുടെ കണ്‍ മുന്നിൽ പട്ടാപ്പകല്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്

ഭാര്യയെ പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ വെച്ച് കുത്തിക്കൊന്ന് ഭർത്താവ്. ബെംഗളൂരുവിലെ 35കാരനായ  ലോഹിതാശ്വ ആണ് ഭാര്യ രേഖയെ (28) കൊലപ്പെടുത്തിയത്. രേഖയുടെ  മകളുടെ കണ്‍മുന്നിലാണ്  ലോഹിതാശ്വ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്.  സുങ്കടകട്ടെ ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു കൊലപാതകം.  മൂന്ന് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്.  രേഖയുടെ ആദ്യ വിവാഹത്തിലുള്ളതാണ് 12 വയസകാരി മകള്‍.

തിങ്കളാഴ്ചയാണ് അരും കൊല നടന്നത്. നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റ രേഖ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് പറഞ്ഞു.  ഒരു കോൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു രേഖ. ലോഹിതാശ്വ ക്യാബ് ഡ്രൈവറാണ്. സ്ഥലത്തുണ്ടായിരുന്നവർ പ്രതിയെ  തടഞ്ഞുവയ്ക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഓടി രക്ഷപ്പെട്ടു. ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. മറ്റൊരു അടുപ്പമുണ്ടെന്ന തോന്നലാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം

Exit mobile version