Site iconSite icon Janayugom Online

ഏഴ് വര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവ് മറ്റൊരു യുവതിയോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു; ഞെട്ടി ഭാര്യ

ഏഴു വർഷം മുൻപ് കാണാതായ ഭർത്താവ്  മറ്റൊരു യുവതിയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പ്രത്യക്ഷപ്പെട്ടത് കണ്ട് അന്തം വിട്ട് ഭാര്യ. ഭാര്യ നല്‍കിയ പരാതിയിൽ ഭര്‍ത്താവ് ഹർദോയ് സ്വദേശി ജിതേന്ദ്ര കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2018ലാണ് ജിതേന്ദ്രയെ കാണാതാകുന്നത്. ഷീലുവെന്ന യുവതിയുമായി 2017ൽ  ഇയാളുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹശേഷം സ്ത്രീധനത്തെച്ചൊല്ലി തർക്കം പതിവായിരുന്നു. ഷീലുവിന്റെ കുടുംബം പൊലീസിൽ പരാതിയും നൽകിയിരുന്നു. സ്ത്രീധന കേസിൽ അന്വേഷണം നടക്കുന്നതിനിടെ ജിതേന്ദ്രയെ കാണാതായായി.

ജിതേന്ദ്രയെ കാണാതായതിന് പിന്നാലെ ഭാര്യയും വീട്ടുകാരും മകനെ കൊലപ്പെടുത്തിയതാണ് എന്ന് കാണിച്ച്  ജിതേന്ദ്രയുടെ പിതാവ് നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു. വർഷങ്ങൾക്കുശേഷം, ഇൻസ്റ്റഗ്രാമിൽ റീൽ കാണുന്നതിനിടെയാണ് ഭർത്താവും മറ്റൊരു യുവതിയുമായുള്ള വിഡിയോ ഷീലു കാണുന്നത്. ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Exit mobile version