നാടൻ വസ്ത്രം ധരിച്ചാൽ മാത്രമേ നല്ല സ്ത്രീയായി മാറൂ എന്ന ചിന്താഗതി ഞെട്ടിക്കുന്ന വസ്തുതയാണെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ മാന്യമായ ഭാഷയിൽ പ്രതികരിക്കണമെന്നും നടി ഹണി റോസ് .സിനിമയോടുള്ള തന്റെ അഭിനിവേശമാണ് തന്നെ മുന്നോട്ട് നയിച്ചത് . സിനിമയിൽ 20 വർഷം പൂർത്തിയാക്കിയെങ്കിലും തനിക്ക് തൃപ്തികരമായ ഒരു വേഷം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഹണി റോസ് പറഞ്ഞു .വിജയിച്ച സിനിമകളോ പ്രമുഖ വേഷങ്ങളോ ചെയ്യാത്തതുകൊണ്ടാകാം പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് പ്രാധാന്യം കൂടിയത്.
തനിക്ക് കൂടുതൽ നല്ല വേഷങ്ങൾ ചെയ്യാൻ കഴിയുമെന്നും ആത്മവിശ്വാസമുണ്ടെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. വിവാഹം കഴിക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹിച്ചപ്പോഴും ഈ ആത്മവിശ്വാസമാണ് ഈ രംഗത്ത് തുടരാൻ പ്രേരിപ്പിച്ചത്. സെലിബ്രിറ്റികളെ ചടങ്ങുകളിലേക്ക് ക്ഷണിക്കുന്നതിലെ മാർക്കറ്റിംഗ് ഗിമ്മിക്കിനെക്കുറിച്ച് തനിക്ക് അറിയാം. ബിസിനസ്സിലെ തിരിച്ചടികൾ കാരണം പിതാവ് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചു. ഉദ്ഘാടനത്തിനുള്ള ക്ഷണം സ്വീകരിക്കുമ്പോൾ പണമാണ് ഘടകമായത് .പണത്തിനും നല്ല പ്രതിഫലത്തിനും ‘നോ’ പറയാത്തത് ആരാണെന്നും ഹണി റോസ് ചോദിച്ചു.