കാഞ്ച ഗച്ചിബൗളിയിലെ 400 ഏക്കർ ഭൂമി നശിപ്പിക്കുന്നതിന്റെ എഐ നിര്‍മ്മിത ചിത്രം പങ്കുവെച്ചതിന് തെലങ്കാന ഐഎഎസ് ഉദ്യോഗസ്ഥയും ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറിയുമായ സ്മിത സഭർവാളിന് പൊലീസ് നോട്ടീസ് അയച്ചു. കാഞ്ച ഗച്ചിബൗളിയിലെ ഹൈദരാബാദ് യൂണിവേഴ്സിറ്റി കാമ്പസിനുള്ളിലെ മഷ്റൂം റോക്സിന് സമീപം ബുൾഡോസറുകൾ നിരന്നിരിക്കുന്നതും അവക്ക് മുന്നിൽ ഒരു മയിലും ഒരു മാനും നിൽക്കുന്നതുമാണ് ചിത്രം. ഇത് സ്മിത സബർവാൾ തന്റെ എക്സ് അക്കൗണ്ടിൽ റീട്വീറ്റ് ചെയ്യുകയായിരുന്നു.
എഐ ടൂൾ ഉപയോഗിച്ച് നിർമിച്ച ഈ ചിത്രം വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത(ബിഎൻഎസ്എസ്) സെക്ഷൻ 179 പ്രകാരം ഐഎഎസ് ഉദ്യോഗസ്ഥക്ക് നോട്ടീസ് അയക്കുകയായിരുന്നു.

