Site iconSite icon Janayugom Online

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജഡ്ജിയുടെ ഇംപീച്ച്മെന്റ്; പ്രമേയം കൊണ്ടുവരാൻ ശ്രമിച്ച് ഡിഎംകെ എംപിമാർ

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജഡ്ജി ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്‌ ചെയ്യാനുള്ള പ്രമേയം കൊണ്ടുവരാൻ ഡിഎംകെ എംപിമാർ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. തിരുപ്പറംകുണ്ഡ്രം കുന്നുകളിലെ ഒരു ദർഗയ്ക്ക് സമീപമുള്ള ദീപതുൻ സ്തംഭത്തിന് മുകളിൽ കാർത്തിക ദീപം തെളിയിക്കണമെന്ന് ജഡ്ജി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി. ഇത് സമീപത്തുള്ള ദർഗയുടെയോ മുസ്ലീം സമൂഹത്തിന്റെയോ അവകാശങ്ങളെ ലംഘിക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. എന്നാൽ ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്‌നാട് സർക്കാർ ഉത്തരവ് നടപ്പാക്കാൻ വിസമ്മതിക്കുകയായിരുന്നു. 

ക്ഷേത്ര അധികൃതരുടെയും ദർഗ മാനേജ്‌മെന്റിന്റെയും എതിർപ്പുകൾ തള്ളിക്കളഞ്ഞ കോടതി, പൂജയ്ക്കായി പത്ത് പേർ വരെയുള്ള ഭക്തരുടെ ഒരു ചെറിയ സംഘത്തെ സുരക്ഷാ അകമ്പടിയോടെ കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. ഉത്സവ രാത്രിയിൽ കുന്നിൻ മുകളിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. ഇത് ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായി. പിന്നാലെ സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

Exit mobile version