Site iconSite icon Janayugom Online

വനിത ഡോക്ടറെ കൊ ലപ്പെടുത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി വേണം: എഐവൈഎഫ്

കൊൽക്കത്തയിൽ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. എ ഐ വൈ എഫ് യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി പി ആർ
റിസിയ ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് സഖാവ് ബിനോയ് ഷബീർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പശ്ചിമ ബംഗാളിലെ ആർ ജി കർ സർക്കാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്നത് ആശങ്കയുളവാക്കുന്നു. നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ആരോഗ്യ രംഗത്ത് അനിവാര്യമാണ്. വിവിധ മേഖലകളിൽ നിന്നുണ്ടായേക്കാവുന്ന അതിക്രമത്തെക്കുറിച്ചുള്ള ഭീതി ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിയുടെ ഗുണനിലവാരത്തെ തന്നെ ബാധിക്കാനിടയുള്ളതിനാൽ ഇതിനു തടയിടാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ രംഗത്തെ ജീവനക്കാർക്ക് സുരക്ഷയൊരുക്കാൻ സർക്കാർ തയ്യാറാകണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം രേഖ രതീഷ് അധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിന് ബിജിത ഗിരീഷ് നന്ദി രേഖപ്പെടുത്തി.

Exit mobile version