ഗതാഗത നിയന്ത്രണം ചോദ്യം ചെയ്ത കാര്‍ യാത്രികരുടെ ദേഹത്ത് തിളച്ച ടാര്‍ വീണത് അബദ്ധത്തിലാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാര്‍ യാത്രികരം റോഡ് നിര്‍മ്മാണ തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ തൊഴിലാളികള്‍ യുവാക്കളുടെ ദേഹത്ത് ടാര്‍ ഒഴിക്കുകയായിരുന്നു എന്നാണ് പരാതിക്കാര്‍ ആരോപിച്ചിരുന്നത്. സംഭവത്തില്‍ ഒരു തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ പോകാന്‍ വഴിയുണ്ടായിട്ടും റോഡില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന ഭാഗത്തിന് സമീപം കാര്‍ നിര്‍ത്തുന്നതും തൊഴിലാളികള്‍ കാറിന് സഞ്ചരിക്കാന്‍ വഴിയൊരുക്കി നല്‍കുന്നതും ഇപ്പോള്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാര്‍ മുന്നോട്ട് പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് യാത്രക്കാരും തൊഴിലാളികളും തമ്മില്‍ തര്‍ക്കമുണ്ടായി. മുന്നറിയിപ്പ് ബോര്‍ഡ് പോലും വെക്കാതെ ടാറിങ് നടത്തുകയും തങ്ങളതിനെ ചോദ്യം ചെയ്തതോടെ സംഘര്‍ഷത്തിലെത്തുകയും തങ്ങളുടെ ദേഹത്ത് തൊഴിലാളികള്‍ ടാറൊഴിക്കുകയുമായിരുന്നു എന്നാണ് പൊള്ളലേറ്റ മൂന്ന് കാര്‍ യാത്രക്കാര്‍ നല്‍കിയ മൊഴി. എന്നാല്‍ ഈ ആരോപണത്തെ ഖണ്ഡിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍.
English Summary: The incident of pouring boiling tar on car passengers
You may also like