Site iconSite icon Janayugom Online

രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിയുതിർത്ത സംഭവം; തോക്ക് കണ്ടെടുത്തു

പ്രശസ്ത സിനിമാ സംവിധായകൻ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വീടിന് നേരെ വെടിയുതിർത്ത കേസിൽ ഉപയോഗിച്ച ആയുധം ക്രൈംബ്രാഞ്ച് കണ്ടെടുത്തു. ഷൂട്ടർ ദീപക് ശർമ്മയിൽ നിന്നാണ് തോക്ക് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഷൂട്ടർ ഉൾപ്പെടെ 12 പേരെ ആന്റി എക്സ്റ്റോർഷൻ സെൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി ഒന്നിന് പുലർച്ചെയാണ് ജുഹു മേഖലയിലുള്ള രോഹിത് ഷെട്ടിയുടെ വീടിന് നേരെ അഞ്ച് റൗണ്ട് വെടിയുതിർത്തത്. പ്രതികൾ ഉപയോഗിച്ച തോക്ക് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. ലോറൻസ് ബിഷ്ണോയി ഗാംഗ് അംഗമായ ശുഭം ലോങ്കറുടെ നിർദ്ദേശപ്രകാരമാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ആക്രമണത്തിന്റെ ഉത്തരവാദിത്തം സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുത്ത ശുഭം ലോങ്കർ, എൻസിപി നേതാവ് ബാബ സിദ്ദിഖി വധക്കേസിലും സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവെപ്പിലും പ്രതിയാണ്. സംഭവത്തില്‍ അറസ്റ്റിലായ 12 പേർക്കെതിരെയും മഹാരാഷ്ട്രയിലെ കടുത്ത സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Exit mobile version