Site icon Janayugom Online

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം: രൂക്ഷ പ്രതികരണവുമായി ബോളിവുഡ് താരങ്ങൾ

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് താരങ്ങൾ. അക്ഷയ്കുമാർ, റിച്ച ഛദ്ദ, ഊർമിള മണ്ഡോദ്കർ തുടങ്ങിയവരാണ് ശക്തമായ പ്രതികരണവുമായി എത്തിയത്.

‘മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വിഡിയോ കണ്ട് ഞെട്ടുകയും അസ്വസ്ഥനാവുകയും ചെയ്തു. ഇനിയൊരിക്കലും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനെ കുറിച്ച് ചി​ന്തിക്കുക പോലും ചെയ്യാത്ത രീതിയിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, അക്ഷയ്കുമാർ ട്വിറ്ററിൽ കുറിച്ചു.
‘മണിപ്പൂർ വിഡിയോ കണ്ട് ഞെട്ടുകയും ആകെ ഉലയുകയും പരിഭ്രാന്തയാകുകയും ചെയ്തു. മേയ് മാസത്തിലാണ് ഇത് സംഭവിച്ചത്, എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. മൗനത്തിലായിരുന്ന അധികാരത്തിന്റെ ഉന്നതങ്ങളിൽ ഇരിക്കുന്നവരെയും അവരുടെ ബൂട്ടുകൾ നക്കുന്ന മാധ്യമങ്ങളെയും സെലിബ്രിറ്റികളെയും ഓർത്ത് ലജ്ജിക്കുന്നു. പ്രിയ ഇന്ത്യക്കാരെ നമ്മൾ എപ്പോഴാണ് ഇവിടെ എത്തിയത്’, എന്നിങ്ങനെയായിരുന്നു ഊർമിള മണ്ഡോദ്കർ ട്വിറ്ററിൽ പ്രതികരിച്ചത്. ‘അപമാനകരം, ഭീകരം, നിയമവിരുദ്ധം’ എന്നായിരുന്നു റിച്ച ഛദ്ദ ട്വിറ്ററിൽ കുറിച്ചത്. മണിപ്പൂരിൽ കുക്കി വനിതകൾക്കുനേരെയുണ്ടായ ക്രൂരമായ ആക്രമണം സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് പട്ടാപ്പകൽ റോഡിലൂടെ നഗ്നരായി നടത്തിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മേയ് നാലിന് കാങ്പോക്പി ജില്ലയിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിച്ചത്.

eng­lish sum­ma­ry; The inci­dent of strip­ping women naked in Manipur: Bol­ly­wood stars react­ed strongly
you may also like this video;

Exit mobile version