താമരശ്ശേരി കട്ടിപ്പാറ സംഘർഷത്തിൽ കൂടുതൽ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമരസമിതിയിലെ രണ്ട് പേരെകൂടി കസ്റ്റഡിയിൽ എടുത്തു. ഇതോടെ പൊലീസ് പിടിയിലായവരുടെ എണ്ണം നാല് ആയി. കൂടത്തായി സ്വദേശി സഫീർ, താമരശ്ശേരി സ്വദേശി മുഹമ്മദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൂടത്തായി സ്വദേശിയായ സഫീറിനെ വയനാട്ടിൽ നിന്നാണ് പിടിയിലായത്.
ചൊവാഴ്ച ഉച്ചയോടെയാണ് താമരശ്ശേരി കട്ടിപ്പാറയിലെ അറവ് മാലിന്യ കേന്ദ്രത്തിലേക്ക് ജനകീയസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായത്. പ്ലാൻ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേര് അറസ്റ്റ് ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം.
താമരശ്ശേരി – കൂടത്തായി സ്വദേശികളായ രണ്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന അറവ് മാലിന്യ പ്ലാന്റിനെതിരെ ജനങ്ങൾ നടത്തിവരുന്ന സമരം സമാധാനപരമായിരുന്നു.

