Site iconSite icon Janayugom Online

മൂന്നുവയസുകാരി കുഴല്‍ക്കിണറില്‍ വീണ സംഭവം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

രാജസ്ഥാനിലെ കൊട്പുത്‌ലിയിൽ കുഴൽക്കിണറിൽ വീണ മൂന്നു വയസുകാരിക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും പുരോഗമിക്കുന്നു. അതേ സമയം രക്ഷാപ്രവർത്തനത്തിൽ അധികാരികൾ വീഴ്ച വരുത്തിയതായി കുട്ടിയുടെ കുടുംബം ആരോപിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന് കുട്ടിയുടെ മാതാവ് ദോൾ ദേവി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം സംബന്ധിച്ച വിവരം കളക്ടർ നേരിട്ട് അറിയിക്കുമെന്ന് അധികാരികൾ പറഞ്ഞിരുന്നെങ്കിലും കളക്ടറുടെ ഭഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.
പിതാവിന്റെ കൃഷിയിടത്തിലെത്തിയ ചേതന എന്ന കുട്ടിയാണ് 700 അടിയോളം താഴ്ചയുള്ള കിണറിൽ വീണത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ആദ്യം 15 അടിയോേളം താഴ്ചയിൽ കുടുങ്ങിക്കിടന്ന കുട്ടി വീട്ടുകാർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂടുതൽ താഴ്ചയിലേക്ക് വീഴുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് തടസപ്പെട്ട രക്ഷാപ്രവര്‍ത്തനം ഇന്നലെ വീണ്ടും പുനരാരംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ കാലതാമസം വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ ഓക്സിജന്‍ പൈപ്പ്, കാമറ, ഫാന്‍, ലൈറ്റ് തുടങ്ങിയ സാമഗ്രികള്‍ കുഴല്‍ക്കിണറിലേക്ക്
ഇറക്കിയിട്ടുണ്ട്. അധികം വൈകാതെ കുട്ടിയെ പുറത്തെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. 

A tip­per lor­ry loaded with soil in Tiru­val­la met a trag­ic end for a scoot­er rider.

Exit mobile version