തലശേരിയില്‍ കാറില്‍ ചാരി നിന്ന ആറുവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വ്യാഴ്ച രാത്രിയാണ് റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രാജസ്ഥാന്‍ സ്വദേശിയായ ആറ് വയസുകാരന്‍ ചാരി നിന്നത്. കാറില്‍ നിന്ന് ഇറങ്ങിയ പൊന്ന്യം സ്വദേശി ശിഹ്ഷാദ് കുട്ടിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ സ്വമേധയ കേസെടുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. പ്രതിയെ പൊലീസ് ഇന്ന് രാവിലെ തന്നെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുകയാണ്.
സംഭവത്തില്‍ പ്രതികരിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കാറില്‍ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കും. രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ്
ആ കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും.
English Summary:The incident shocked the conscience, the health minister said that the child would be treated
You may also like this video