Site iconSite icon Janayugom Online

സ്കൂൾ ഗ്രൗണ്ടിലേക്ക് കാർ കയറ്റിയ സംഭവം; വാഹനമോടിച്ച 16കാരന് 25 വയസുവരെ ലൈസൻസ് നൽകില്ലെന്ന് എംവിഡി

കൂത്താളി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുന്നതിനിടെ കാർ ഓടിച്ചു കയറ്റി അഭ്യാസപ്രകടനം നടത്തിയ 16കാരനെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും കർശന നടപടി സ്വീകരിച്ചു. ഈ സംഭവത്തിൽ എം വി ഡി കാറിൻ്റെ ആർ സി സസ്‌പെൻഡ് ചെയ്യുമെന്ന് അറിയിച്ചു. നിയമപ്രകാരം, 16കാരന് 25 വയസുവരെ ലൈസൻസ് നൽകില്ല എന്നും എം വി ഡി വ്യക്തമാക്കി. വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. 

ഉപജില്ലാ കലോത്സവമായതിനാൽ സ്കൂളിന് അവധിയായിരുന്ന ഇന്നലെ രാവിലെ പത്തരയോടെ ഗ്രൗണ്ടിൽ പരിശീലനം നടത്തുകയായിരുന്ന ഫുട്ബോൾ ടീം അംഗങ്ങൾക്കിടയിലേക്കാണ് വളരെ വേഗത്തിലെത്തിയ കാർ ഓടിച്ചു കയറ്റിയത്. കുട്ടികൾ രണ്ടും മൂന്നും തവണ ഓടി മാറിയതുകൊണ്ട് മാത്രമാണ് കാറിടിക്കാതെ രക്ഷപ്പെട്ടതെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. തുടർന്ന് സ്കൂളിലെ അധ്യാപകരാണ് പൊലീസിൽ പരാതി നൽകിയത്.

Exit mobile version