Site iconSite icon Janayugom Online

ബോട്ടുകളുടെ മുകളിലേക്കു പാറയടർന്നുവീണ സംഭവം; മരണം പത്തായി

വെള്ളച്ചാട്ടത്തിനു സമീപത്തെ തടാകത്തിൽ സഞ്ചരിക്കുകയായിരുന്ന ടൂറിസ്റ്റുകളുടെ രണ്ടു ബോട്ടുകളുടെ മുകളിലേക്ക് കൂറ്റൻ പാറക്കെട്ടിന്റെ പാളി അടർന്നു വീണതിനെത്തുടർന്നുള്ള ദുരന്തത്തിൽ മരണം പത്തായി. ഏഴു പേർ മരിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ബ്രസീലിലെ മിനാസ് ഗെരേയ്സ് സ്റ്റേറ്റിലെ കാപ്പിറ്റോളിയോ കാൻയോൺസ് എന്ന ടൂറിസ്റ്റ് കേന്ദ്രത്തിലാണ് സംഭവം. സംഭവത്തിൽ മുപ്പതോളം പേർക്കു പരിക്കേറ്റിട്ടുണ്ട്. തടാകത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ടു ബോട്ടുകളുടെ മുകളിലേക്കാണ് പാറമല പിളർന്നു വീഴുന്നത്. പാറ അടർന്നു വരുന്നതു കണ്ട് സമീപത്തെ ബോട്ടിലുള്ളവർ നിലവിളിച്ചെങ്കിലും ബോട്ടുകൾ മാറ്റാൻ കഴിയുന്നതിനു മുന്പ് അതിനു മുകളിലേക്കു പാറ വീഴുകയായിരുന്നു. ‍

കൂറ്റൻ പാറയുടെ പാളി വെള്ളത്തിൽ പതിച്ചതോടെ തടാകത്തിൽ വൻ തിര രൂപപ്പെട്ടു. ഈ തിരയിൽ ഉലഞ്ഞാണ് സമീപത്തുണ്ടായിരുന്ന മറ്റു ചില ബോട്ടുകളും അപകടത്തിൽപ്പെട്ടതും യാത്രികർക്കു പരിക്കേറ്റതും. പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി. ബ്രസീൽ നേവി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

eng­lish sum­ma­ry; The inci­dent where a rock fell on top of the boats

you may also like this video;

Exit mobile version