Site iconSite icon Janayugom Online

അമിത രക്തസ്രാവത്തെ തുടർന്ന് പതിനാറുകാരി മരിച്ച സംഭവം; പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന് പൊലീസ്

കാസർഗോഡ് വെള്ളരിക്കുണ്ടിൽ അമിത രക്തസ്രാവത്തെ തുടർന്ന് പതിനാറുകാരി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന് പൊലീസ്. ഇന്നലെ പുലർച്ചെയാണ് അമിത രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യാവസ്ഥ വഷളായതിനെത്തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.

കാഞ്ഞങ്ങാട് ആശുപത്രിയില്‍ നിന്നു തന്നെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായിരുന്നതായാണ് സൂചന. ഗർഭമലസപ്പിക്കുന്നതിനായി കുട്ടിക്ക് അശാസ്ത്രീയമായി മരുന്ന് നൽകിയിരുന്നെന്ന തരത്തിൽ ആരോപണങ്ങൾ ഉയരുന്നുണ്ട്. പെൺകുട്ടി ഗർഭിണിയായതുമായി ബന്ധപ്പെട്ട് പ്ലസ് വൺ വിദ്യാർത്ഥിയെ പോലീസ് തിരയുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും വെള്ളരിക്കുണ്ട് പോലീസ് അറിയിച്ചു.

Exit mobile version