Site iconSite icon Janayugom Online

വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകളും കാമുകനും അറസ്റ്റിൽ

മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.അമ്മയെ മകളും കാമുകനും കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തില്‍ മകൾ സന്ധ്യ, കാമുകൻ നിതിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണാഭരണത്തിനു വേണ്ടിയാണ് കൊല നടത്തിയത്.ശനിയാഴ്ചയാണ് 75 കാരി തങ്കമണി കൊല്ലപ്പെട്ടത്.

Exit mobile version