Site iconSite icon Janayugom Online

നാ​ലാം​ക്ലാ​സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സംഭവം; അറസ്റ്റിലായ പി​താ​വും ര​ണ്ടാ​ന​മ്മയും റിമാൻഡില്‍

നാ​ലാം​ക്ലാ​സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ അറസ്റ്റിലായ പി​താ​വിനെയും ര​ണ്ടാ​ന​മ്മയേ​യും മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ക​ഞ്ചു​കോ​ട് പൂ​വ​ണ്ണം​ത​ട​ത്തി​ൽ അ​ൻ​സ​ർ (37), ര​ണ്ടാം ഭാ​ര്യ ഷെ​ഫീ​ന(24) എ​ന്നി​വ​രാ​ണ്​ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തത്. അ​ൻ​സ​റി​നെ പ​ത്ത​നം​തി​ട്ട ക​ട​മാ​ൻ​കു​ളം ആതിര മലയിൽ ​നി​ന്നും ഷെ​ഫീ​ന​യെ കൊ​ല്ലം ച​ക്കു​വ​ള്ളി​യി​ൽ​ ബന്ധു വീട്ടിൽ നിന്നും വെ​ള്ളിയാഴ്ച വൈകുന്നേരമാണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ആ​ല​പ്പു​ഴ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി എം. ​പി. മോ​ഹ​ന​ച​ന്ദ്ര​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. ബുധനാഴ്ച രാവിലെസ്കൂളിലെത്തിയ കുട്ടിയുടെ മുഖത്തുൾപ്പെടെ മർദ്ദിച്ചതിന്റെ പാടുകൾ ശ്രദ്ധയിൽ പെട്ട അധ്യാപകർ വിവരം അന്വഷിച്ചപ്പോഴാണ് ക്രൂര മർദ്ദനത്തിന്റെ വിവരങ്ങൾ കുട്ടി വിവരിച്ചത്. മാത്രമല്ലകുട്ടി നേരിട്ട പ്രയാസങ്ങളും വിവരങ്ങളും മർദ്ദനവും എഴുതിയ മൂന്നുപേജുള്ള കത്തും ലഭിച്ചു. തുടർന്ന് അധ്യാപർ മാതാപിതാക്കളെ വിളിച്ചെങ്കിലും എത്തിയില്ല.പിന്നീട് കുട്ടിയുടെ മുത്തശ്ശനെയും മുത്തശിയെയുംസ്കൂളിലേക്ക് വരുത്തുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ്അധ്യാപകരുടെ മൊഴിയെടുത്ത് കേസെടുക്കുകയുംകുട്ടിക്ക് ചികിത്സ നൽകാൻ നിർദ്ദേശിക്കുകയുമായിരുന്നു. 

പെൺകുട്ടിയെ പ്രസവിച്ച് ഏഴു ദിവസം കഴിഞ്ഞപ്പോൾ മാതാവ് മരണപ്പെട്ടിരുന്നു. തുടർന്നാണ് പിതാവ് രണ്ടാം വിവാഹംകഴിച്ചത്. ഒരു മാസം
മുമ്പും രണ്ടാനമ്മകുട്ടിയെ ക്രൂരമായി മർദ്ദിച്ചിരുന്നതായി കുട്ടി പറയുന്നു. കുട്ടിയെഴുതിയ കത്തിൽ ഇതെല്ലാം വിവരിക്കുന്നുണ്ട്. ഈ കത്തും പോലീസിന്
കൈമാറിയിരുന്നു. നോട്ട് ബുക്കിൽ എഴുതിയ അനുഭവ കുറിപ്പിൽ വേദന നിറഞ്ഞ കാര്യങ്ങളാണ് കുട്ടി എഴുതിയിരിക്കുന്നത്. രണ്ടാനമ്മ ചെറിയ കാര്യത്തിന് പോലും കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നാണ് പറയുന്നത്. അനിയനുമായി വഴക്കിട്ടപ്പോൾ അമ്മ വായയുടെ ഭാഗത്ത് അടിച്ചു, വാപ്പിയും ഉമ്മിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. വീട് വെച്ചിട്ട് രണ്ട് മാസം മാത്രമേ ആയുള്ളൂ. അപ്പോഴേക്കും എന്നെ പേടിപ്പിക്കുകയും വിരട്ടുകയുമാണ് എന്നെല്ലാമാണ് കുട്ടി എഴുതിയിരിക്കുന്നത്. അ​തി​നി​ടെ, സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷ​മാ​ണ്​ കേ​സെ​ടു​ത്ത​ത്. ജി​ല്ലാ ശി​ശു​ക്ഷേ​മ ഓ​ഫി​സ​റോ​ടും നൂ​റ​നാ​ട് എ​സ്​എ​ച്ച്. ഓ​യോ​ടും റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്. ഏ​ഴു​ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൽ നി​ർ​ദേ​ശിച്ചിരുന്നു. പെ​ൺ​കു​ട്ടി ക​ഴി​യു​ന്ന​ത്​ പി​താ​വിന്റെ ഉ​മ്മ​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​ല​പ്പു​ഴ ചൈ​ൽ​ഡ്​ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഓ​ഫി​സി​ൽ എ​ത്തി​യ ഇ​വ​ർ​ക്ക്​ കു​ട്ടി​യു​ടെ ത​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യു​ള്ള ഉ​ത്ത​ര​വ് കൈ​മാ​റി. കു​ഞ്ഞി​ന്റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. വ്യാ​ഴാ​ഴ്ച ചൈ​ൽ​ഡ്​ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി കു​ട്ടി​യു​ടെ മൊ​ഴി രേഖപ്പെടുത്തിയിരുന്നു

Exit mobile version