Site icon Janayugom Online

യുവാവ് പാറക്കെട്ടില്‍ കുടുങ്ങിയ സംഭവം; ഹെലികോപ്റ്റര്‍ ദൗത്യം പരാജയം

ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയിൽ കാൽവഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കൊച്ചിയിൽ നിന്ന് എത്തിയ ക്രോസ് ഗാർഡ് ഹെലികോപ്റ്റർ ഇറക്കാനായില്ല. ഹെലികോപ്റ്റർ ദൗത്യം പരാജയപെട്ട സാഹചര്യത്തില്‍ പർവതാരോഹക സംഘത്തെ നിയോഗിക്കുമെന്നാണ് കളക്ടർ അറിയിച്ചത്.

ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ പാലക്കാട് കളക്ടർ നാവികസേനയുടെ സഹായം തേടിയിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘവും രക്ഷാപ്രവർത്തനത്തിന് എത്തും.

മലമ്പുഴ ചെറാട് സ്വദേശി ആർ ബാബു (23) ആണ് കുടുങ്ങിയത്. ആരോഗ്യപ്രശ്നങ്ങളൊന്നും നിലവിലില്ലെന്നാണ് അധിക‍‍‍ൃതര്‍ അറിയിച്ചത്. ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേർന്നാണ് ഇന്നലെ ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12ന് അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവർത്തനം നടത്താനായില്ല.

eng­lish sum­ma­ry; The inci­dent where the young man was trapped in the rock

you may also like this video;

Exit mobile version