Site iconSite icon Janayugom Online

മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഢിപ്പിച്ച സംഭവം; പ്രതിക്ക് തടവും പിഴയും വിധിച്ചു

യുവതിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഢിപ്പിച്ച കേസ്സിൽ മധ്യ വയസ്കന് തടവും പിഴയും. കറ്റാനം വെട്ടിക്കൊട്ട് മീനത്തെതിൽ സാംസൺ (46) നാണ് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻ കോടതി ജഡ്ജി വി എസ് വീണ 13 വർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചത്. 2017 ലാണ് സംഭവം. യുവതിയുടെ മോർഫു ചെയ്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി രണ്ടു വർഷത്തിനുള്ളിൽ ഇവരെ സാംസൺ പല തവണ പീഢിപ്പിക്കുകയും ഒൻപത് ലക്ഷം രൂപ തട്ടിയെടുത്തതുമാണ് കേസ്സ്. 

വള്ളികുന്നം പോലീസ് രജിസ്ട്രർ ചെയ്ത കേസ്സിൽ സിഐ റോബർട്ട് ജോണി, എസ് ഐ കെ സുനു മോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എഎസ്ഐ ഗിരിജ കുമാരി, സിപിഒ മാരായ കണ്ണൻ കേശവൻ, രഞ്ജു ആർ നാഥ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ദിവ്യ ഉണ്ണി കൃഷ്ണൻ ഹാജരായി.

Exit mobile version