Site icon Janayugom Online

സ്ത്രീധനത്തെ മഹത്വവല്‍ക്കരിച്ച സംഭവം; നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍

dowry

സ്ത്രീധനത്തെ മഹത്വവൽക്കരിക്കുന്ന ആക്ഷേപകരമായ പാഠപുസ്തകത്തിനെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍. വിഷയം ഗൗരവമേറിയതാണെന്നും കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ രേഖ ശർമ പ്രതികരിച്ചു.

ടി കെ ഇന്ദ്രാണിയുടെ ‘ടെക്സ്റ്റ്ബുക്ക് ഓഫ് സോഷ്യോളജി ഫോര്‍ നഴ്‌സ‌സ്‌’ എന്ന പാഠപുസ്തകത്തിലാണ് സ്ത്രീധനത്തെ മഹത്വവല്‍ക്കരിക്കുന്ന ഉള്ളടക്കം ചേര്‍ത്തിരുന്നത്.

പുസ്തകത്തിന്റെ പ്രസക്തഭാഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ നഴ്സിങ് കൗൺസിൽ സിലബസ് അനുസരിച്ചാണ് പുസ്തകം എഴുതിയിരിക്കുന്നത്. സ്ത്രീധനം എന്ന വിപത്തിനെ കുറിച്ച് വിദ്യാർത്ഥികൾക്കിത് തികച്ചും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കമ്മിഷന്‍ പറഞ്ഞു.

വിഷയത്തിൽ ഒരാഴ്ചക്കകം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും കമ്മിഷന്‍ കത്തയച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: the inci­dent which glo­ri­fy­ing dowry; Nation­al Com­mis­sion for Women urges action

You may like this video also

Exit mobile version