1995 മുതല്‍ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരുന്ന ദരിദ്രരായ 20 ശതമാനം ഇന്ത്യന്‍ കുടുംബങ്ങളുടെ വാര്‍ഷിക വരുമാനം 2015–16 ലെ അവരുടെ നിലവാരത്തില്‍ നിന്ന് 2020–21 വര്‍ഷത്തില്‍ 53 ശതമാനം ഇടിഞ്ഞു. സാമ്പത്തിക ഉദാരവല്‍ക്കരണത്തിനു ശേഷമുള്ള അഭൂതപൂര്‍വമായ പ്രവണതയാണിതെന്ന് വിദഗ്ധര്‍ പറയുന്നു.
ഇതേ കാലയളവില്‍ ഏറ്റവും സമ്പന്നരായ 20 ശതമാനം ആളുകള്‍ക്ക് അവരുടെ വാര്‍ഷിക കുടുംബ വരുമാനം 39 ശതമാനം വര്‍ധിച്ചു. കോവിഡിന്റെ സാമ്പത്തിക ആഘാതം സാമ്പത്തിക രംഗത്തുണ്ടാക്കിയ അസന്തുലിതാവസ്ഥ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന കണക്കുകളാണിത്.
മുംബൈ ആസ്ഥാനമായുള്ള പീപ്പിള്‍സ് റിസര്‍ച്ച് ഓണ്‍ ഇന്ത്യ നടത്തിയ സര്‍വേയിലാണ് ഈ കണക്കുകള്‍. 2021 ഏപ്രിലിനും ഒക്ടോബറിനും ഇടയിലുള്ള സര്‍വേയില്‍ ആദ്യ റൗണ്ടില്‍ 2,00,000 കുടുംബങ്ങളെയും രണ്ടാം റൗണ്ടില്‍ 42,000 വീടുകളെയും ഉള്‍പ്പെടുത്തി. 100 ജില്ലകളിലായി 120 പട്ടണങ്ങളിലും 800 ഗ്രാമങ്ങളിലുമായാണ് സര്‍വേ നടത്തിയത്.
English summary; The income of the poorest fell by 53 percent
You may also like this video;