2025 ലെ ആദായനികുതി ബിൽ കേന്ദ്രം പിൻവലിച്ചു. പുതിയ പതിപ്പ് 11ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമായി ഈ വർഷം അവതരിപ്പിച്ച ബില്ലാണ് പിൻവലിച്ചത്. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 13നാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിട്ടു. ജൂലൈ 21ന് സെലക്ട് കമ്മിറ്റി ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബില്ലിലെ പോരായ്കകള്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് പരിഗണിച്ച് ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പുതിയ ബില്‍ സമയബന്ധിതമായി അവതരിപ്പിക്കുമെന്ന് നിര്‍മ്മല പറഞ്ഞു,
ആദായനികുതി ബില്‍ പിന്‍വലിച്ചു

