യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ബുധനാഴ്ച 14 പൈസ നഷ്ടപ്പെട്ട് 90.70 എന്ന നിലയിൽ ഇടിഞ്ഞു. ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ രൂപ 90.56ൽ വ്യാപാരം ആരംഭിച്ചു. 90.75 വരെ താഴ്ന്നു. പിന്നീട് അവസാനത്തിൽ 90.70ൽ ക്ലോസ് ചെയ്തു. ഇന്നലെ 90.56 എന്ന നിലയിലായിരുന്നു.
ചൊവ്വാഴ്ച രൂപ 10 പൈസ ഉയർന്നതാണ് എതിര്‍ പ്രവണതയിലേക്ക് വീണത്. ഇന്ത്യ‑യുഎസ് വ്യാപാര കരാറിന്റെ തുടക്കത്തിൽ വിപണിയിൽ അനുകൂല പ്രവണത രൂപപ്പെട്ടിരുന്നു. എന്നാൽ ഇതിലെ നിബന്ധനകൾ ഉൾപ്പെടുന്ന ഫാക്റ്റ് ഷീറ്റ് പുറത്ത് വന്നതിന് പിന്നാലെ പുതിയ ആശങ്കകൾ ഉയർന്നു. ഓഹരികളും താഴേക്ക് പതിച്ചു.

