Site iconSite icon Janayugom Online

ബാഗിൽ ബോംബുണ്ടെന്ന് ഭീക്ഷണി; ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ ഭീഷണി മുഴക്കിയതിനെ തുടർന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ബിഹാറിലെ പട്ന വിമാനത്താനവളത്തിലാണ് വിമാനം ലാന്റ് ചെയ്തത്. തന്റെ ബാഗിൽ ബോംബ് ഉണ്ടെന്നായിരുന്നു യാത്രക്കാരന്റെ അവകാശവാദമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഇതുകേട്ടതോടെ വിമാനം ഉടൻ നിലത്തിറക്കി. തുടർന്ന് യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഉടൻ തന്നെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി. വിമാനത്തിന് അപകടമില്ലെന്ന് ഉറപ്പുവരുത്തി. ഭീഷണിമുഴക്കിയ ആളുടെ ബാഗ് പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Eng­lish summary;The Indi­go flight made an emer­gency landing

You may also like this video;

Exit mobile version