ഇന്‍ഡിഗോയുടെ വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഇന്നലെയാണ് സംഭവം. റണ്‍വെയിലെ ചെളിയില്‍ ടയര്‍ പൂണ്ടുപോയതിനെ തുടര്‍ന്ന് അസമിലെ ജോര്‍ഹട്ടില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വിമാന സര്‍വീസാണ് റദ്ദാക്കിയത്. മണിക്കുറുകള്‍ എടുത്ത് സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിമാന സര്‍വീസ് റദ്ദ് ചെയ്യുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. രാത്രി 8.15 ഓടെയാണ് റര്‍വീസ് റദ്ദ് ചെയ്തത്. വിമാനത്തില്‍ 98 യാത്രക്കാരുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
ജോര്‍ഹട്ടില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് ഉച്ചയ്ക്ക് 2.20ന് പുറപ്പെടേണ്ട ഇന്‍ഡിഗോയുടെ 6ഇ757 വിമാനമാണ് ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ചെളിയില്‍ പൂണ്ടുപോയത്. യാത്രക്കാർക്ക് പരിക്കില്ല. സംഭവം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചു. പ്രാഥമിക പരിശോധനയിൽ വിമാനത്തിന് തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാരെയെല്ലാം സുരക്ഷിതരാണ്.
English Summary:The IndiGo flight skidded off the runway during take-off
You may also like this video