ഫുട്ബോള്‍ കളിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 133 പേര്‍ മരിക്കാനിടയായ സംഭവം നടന്ന കന്‍ഹുരുഹാന്‍ സ്റ്റേഡിയം പൊളിച്ചുനീക്കി പുതുക്കിപ്പണിയുമെന്ന് പ്രസിഡന്റ് ജോകോ വിഡൊഡൊ അറിയിച്ചു. ഫിഫ തലവന്‍ ഗിയാനി ഇന്‍ഫാന്റിനോയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലങ്ങിലുള്ള കന്‍ഹുരുഹാന്‍ സ്റ്റേഡിയം പൊളിച്ചുനീക്കി പകരം ഫിഫ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പുതിയ കെട്ടിടം പണിതുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ഒന്നിനായിരുന്നു കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമായ സംഭവങ്ങള്‍ക്ക് കന്‍ഹുരുഹാന്‍ സ്റ്റേഡിയം സാക്ഷിയായത്. ഫുട്ബോള്‍ കാണാനെത്തിയവര്‍ കളിക്കളത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയത്.
ഇന്തോനേഷ്യ ഒരു ഫുട്ബോള്‍ രാജ്യമാണ്. നൂറ് ദശലക്ഷത്തിലധികം ഫുട്ബോള്‍ സ്നേഹികളാണ് രാജ്യത്തുള്ളത്. അവര്‍ക്ക് സുരക്ഷിതമായി ഫുട്ബോള്‍ ആസ്വദിക്കാന്‍ കഴിയുന്ന നിലയിലേക്ക് എല്ലാം മാറ്റുമെന്നും വിഡൊഡൊ പറഞ്ഞു.
English Summary: The Indonesian football stadium will be demolished
You may like this video also